ചങ്ങനാശേരിയില്‍ ഇന്ന് അതിശയക്കാഴ്ച : എസ്ബി കോളജ് മൈതാനിയിൽ 2025 മാതാക്കളുടെ മെഗാ മാര്‍ഗംകളി
1492489
Saturday, January 4, 2025 7:23 AM IST
ചങ്ങനാശേരി: അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025-ാം വര്ഷജൂബിലിയുടെ ഭാഗമായി കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ തനതു കലയായ മാര്‍ഗംകളി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എസ്ബി കോളജ് മൈതാനിയില്‍ നടക്കും.
2025 മാതാക്കളെ ഉള്‍പ്പെടുത്തി മാതൃവേദി മെഗാ മാര്‍ഗംകളിയാണ് സംഘടിപ്പിക്കുന്നത്. മാര്‍ഗംകളിയെന്ന പുരാതന ക്രിസ്തീയ കലാരൂപത്തെ പൊതുസമൂഹത്തിനു കൂടുതല്‍ പരിചയപ്പെടുത്തുകയും ഇളംതലമുറയില്‍ ഇതിന് കൂടുതല്‍ പ്രചാരം നല്‍കുകയുമാണ് മാതൃവേദി ഈ സംരംഭത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.