സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് എച്ച്എസ്എസിലെ വജ്രജൂബിലി സ്മാരക ഓഡിറ്റോറിയം നാടിന് സമർപ്പിക്കും
1492485
Saturday, January 4, 2025 7:23 AM IST
വൈക്കം: വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് സ്കൂളിന്റെ വജ്രജൂബിലി സ്മാരകമായി നിർമിക്കുന്ന തെരേസ്യൻ ഓഡിറ്റോറിയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ.സ്റ്റേജ്, രണ്ട് ഗ്രീൻ റൂം , ഓഡിയൻസിനിരിക്കാനായി 3500ചതുരശ്ര അടിസ്ഥലമടക്കം 5000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓഡിറ്റോറിയം നിർമിക്കുന്നത്.
ഫൊറോന വികാരി റവ.ഡോ. ബർക്ക്മാൻസ് കൊടയ്ക്കലിന്റെ മേൽനോട്ടത്തിൽ ജൂബിലി കമ്മറ്റി കൺവീനർ മാത്യു കുടല്ലി കൈക്കാരൻമാരായ മാത്യു ജോസഫ് കോടാലിച്ചിറ,മോനിച്ചൻ ജോർജ് പെരിഞ്ചേരിൽ തുടങ്ങിയവരുടെ ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് നിശ്ചിത സമയത്തിനുള്ളിൽ ഓഡിറ്റോറിയത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ കഴിയുന്നത്.
ഏഴിന് രാവിലെ ഫൊറോന വികാരിയും സ്കൂൾ മാനേജരുമായ റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കലിന്റെ കാർമികത്വത്തിൽ ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന വജ്രജൂബിലി സമാപന സമ്മേളനത്തിൽ മന്ത്രി വി.എൻ.വാസവൻ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.