സമരത്തിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു
1492483
Saturday, January 4, 2025 7:14 AM IST
കടുത്തുരുത്തി: കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷന് മുതല്‍ അറുനൂറ്റിമംഗലം വരെ തകര്‍ന്ന് കിടക്കുന്ന പെരുവ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നടക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. പ്രദേശവാസികളും യാത്രക്കാരും കാലങ്ങളായി യാത്രാദുരിതം അനുഭവിക്കുകയാണ്.
കക്ഷി രാഷ്ട്രീയത്തിനും പ്രാദേശിക വിഭാഗീയ ചിന്താഗതികള്‍ക്കും അതീതമായി ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കു പൂര്‍ണ പിന്തുണ നല്‍കുന്നതായി എല്‍ഡിഎഫ് അറിയിച്ചു.
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എംഎല്‍എ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പിറവം റോഡിന്റെ കാര്യത്തില്‍ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണെന്നും അതു ശരിയല്ലെന്നും എല്‍ഡിഎഫ് ആരോപിച്ചു. മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുവാന്‍ എല്ലാവിഭാഗം ജനങ്ങളോടും എല്‍ഡിഎഫ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
കടുത്തുരുത്തിയില്‍ നടന്ന യോഗത്തില്‍ സന്തോഷ് ജേക്കബ് ചെരിയംകുന്നേല്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ ടി.സി. വിനോദ്, വി.ജി. സുരേന്ദ്രന്, എം.ഐ. ശശിധരന്, റെജി കെ. ജോസഫ്, സി.എ. ഐസക്, എം.എന്‍. ബിജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.