ചെറുവാണ്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ
1492481
Saturday, January 4, 2025 7:14 AM IST
ചെറുവാണ്ടൂര്‍: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു നാളെ കൊടിയേറും. പുലര്‍ച്ചെ 5.30നു വിശുദ്ധ കുര്‍ബാന, 6.45നു കൊടിയേറ്റ് വികാരി ഫാ. സ്കറിയ ചൂരപ്പുഴ, 7.10നും 9.30നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം 6.30നു ദനഹാ തിരുനാളിന്റെ തിരിതെളിക്കല്, പ്രദക്ഷിണം: ഫാ. ജോസ് മുകളേല്‍.
ആറു മുതല്‍ ഒന്‍പതു വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. ഫാ. ഇമ്മാനുവേല്‍ നെല്ലുവേലില്‍, ഫാ. പ്രിന്‍സ് പുത്തേട്ട്, റവ.ഡോ. ടോം ആര്യങ്കാല, ഫാ. റോയി തൂമ്പുങ്കല്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
10നു വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന: റവ.ഡോ. ബിന്‍സ് പുതുമനമൂഴിയില്‍, ഫാ. സെബാസ്റ്റ്യന്‍ പോത്തന്‍പറമ്പില്‍.
തുടര്‍ന്നു സെമിത്തേരി സന്ദര്‍ശനം, രാത്രി 7.15നു കലാസന്ധ്യ. 11നു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, തുടര്‍ന്നു പ്രദക്ഷിണം: ഫാ. ഇന്‍സണ്‍ അപ്പശേരി. രാത്രി ഒന്പതിനു ചെണ്ട, വയലിന് ഫ്യൂഷന്‍.
12നു രാവിലെ 6.45നു വിശുദ്ധ കുര്‍ബാന: ഫാ. തോമസ് കുത്തുകല്ലുങ്കല്‍, 10നു തിരുനാള്‍ റാസ, സന്ദേശം: ഫാ. മാത്യു ഊഴികാട്, തുടര്‍ന്നു പ്രദക്ഷിണം: ഫാ. സുബിന് കല്ലമ്പള്ളില്‍, രാത്രി 6.30നു ബൈബിള്‍ നാടകം.