"സഭാ സമാധാനം കൈവന്നതില്‍ മുഖ്യപങ്കുവഹിച്ചത് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ വിശാല മനഃസ്ഥിതി'
1492480
Saturday, January 4, 2025 7:14 AM IST
കോട്ടയം: കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സഭാ ഭരണഘടനയ്ക്കു വിധേയമായി സഭാ സമാധാനം കൈവന്നതില്‍ മുഖ്യപങ്കുവഹിച്ചത് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ വിശാല മനഃസ്ഥിതിയും വിട്ടുവീഴ്ച മനോഭാവവുമാണെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ പാതയില്‍ സഭാ സമാധാനത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാണ്. കോടതി വിധികളും സഭാ ഭരണഘടനയും അവഗണിച്ചു മുന്പോട്ടുപോകുവാന് കഴിയുകയില്ലെന്നത് സത്യമാണ്. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കാതോലിക്ക ബാവമാരുടെ പെരുന്നാളിനോട് അനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കു ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു.
ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ്, കുര്യാക്കോസ് മാര്‍ ക്ലീമിസ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ തേവോഡോഷ്യസ്, ജോസഫ് മാര്‍ ദിവന്നാസ്യോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ്, യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്,
യാക്കോബ് മാര്‍ ഏലിയാസ്, ജോഷ്വാ മാര്‍ നിക്കോദിമോസ്, ഏബ്രഹാം മാര്‍ സെറാഫിം, ഏബ്രഹാം മാര്‍ സ്തേഫാനോസ്, ഗീവര്‍ഗീസ് മാര്‍ ഫിലക്സിനോസ്, ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, സഖറിയ മാര്‍ സേവേറിയോസ് എന്നി മെത്രാപ്പോലീത്താമാര്‍ സംബഡിച്ചു.