മള്ളൂശേരി പള്ളിയിൽ തിരുനാൾ
1492478
Saturday, January 4, 2025 7:14 AM IST
മള്ളൂശേരി: സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ തിരുനാളിനു കൊടിയേറി.
ഇന്നു രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന ഫാ. ലൂക്ക് തെക്കേമഠത്തില്പറമ്പില്, രാത്രി ആറിനു വേസ്പര ഫാ. എബിന് ഇറപ്പുറത്ത്, സന്ദേശം ഫാ. റെനി കട്ടേല്‍, ഏഴിനു തെക്കുംപാലം കുരിശുപള്ളിയിലേക്കു പ്രദക്ഷിണം ഫാ. സിറിയക്ക് ഓട്ടപ്പള്ളില്‍, ഒന്പതിനു പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം: ഫാ. മാത്യു കണിയന്ത്രമാലില്.
നാളെ രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, 10നു തിരുനാള്‍ റാസ: ഫാ. ഫില്‍മോന്‍ കളത്ര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. എബി വടക്കേക്കര, ഫാ. ലൂക്ക് തെക്കേമഠത്തില്പറമ്പില്, ഫാ. ഗ്രേസണ്‍ വേങ്ങയ്ക്കല്‍, ഫാ. ജിബിന്‍ മണലോടിയില്‍ എന്നിവര്‍ സഹകാര്‍മികരാകും.
സന്ദേശം ഫാ. ഏബ്രഹാം പറമ്പേട്ട്. 12നു പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം: ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍. തുടര്‍ന്നു പ്രദക്ഷിണം.