ഒറവയ്ക്കൽ-പള്ളിക്കത്തോട് റോഡ് : നിർമാണം ഇഴയുന്നു; അപകടങ്ങൾ പതിവായി
1492475
Saturday, January 4, 2025 7:14 AM IST
ഒറവയ്ക്കൽ: ഒറവയ്ക്കൽ-പള്ളിക്കത്തോട് റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ പലയിടത്തും അപകടം പതിവായി. ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. സ്ത്രീകളടക്കം നിരവധി പേർക്കാണ് പരിക്കേൽക്കുന്നത്.
ഇന്റർലോക്കുകൾ പാകിയും ഇടവിട്ട് റോഡ് ഉയർത്തിയുള്ള നിർമാണ രീതിയാണ് അപകടങ്ങൾക്കിടയാക്കുന്നത്. റോഡ് ഉയർത്തിയിടത്തും ടൈലുകൾ പാകുന്നിതിന് ഒരുക്കിയിട്ട ഇടങ്ങളിൽ പണികൾ നീളുന്നതിൽ വലിയ പ്രതിഷേധമാണുയരുന്നത്.
ഇത്തരത്തിൽ നിർമാണം നടക്കുന്പോൾ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. റോഡിനിരുവശവത്തുമുള്ള കോണ്‍ക്രീറ്റിംഗ് വൈകുന്നതിനാൽ പാറപ്പൊടി ശ്വസിച്ച് പ്രദേശവാസികൾ ഏറെനാളായി ദുരിതത്തിലാണ്. റോഡിൽ പലയിടങ്ങളിലും വഴിവിളക്കുകൾ പ്രവർത്തിക്കാത്തതും അപകടകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.