പാ​​മ്പാ​​ടി: ഹി​​ന്ദു​​ത്വ രാ​​ഷ്‌​ട്രം എ​​ന്ന അ​​ജ​​ണ്ട ല​​ക്ഷ്യ​​മി​​ട്ടാ​​ണു ക​​ഴി​​ഞ്ഞ ലോ​​ക്‌​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ ബി​​ജെ​​പി നേ​​രി​​ട്ട​​തെ​​ന്ന് സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ന്‍.

സി​​പി​​എം ജി​​ല്ലാ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം പാ​​മ്പാ​​ടി​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ​​ര്‍​എ​​സ്എ​​സി​​ന്‍റെ 100-ാം വാ​​ര്‍​ഷി​​ക​​ത്തി​​ല്‍ ഹി​​ന്ദു​​ത്വ രാ​​ഷ്‌​ട്രം ഉ​​ണ്ടാ​​ക്കാം എ​​ന്ന​​താ​​യി​​രു​​ന്നു ബി​​ജെ​​പി​​യു​​ടെ അ​​ജ​​ണ്ട. ഇ​​തി​​നാ​​യി രാ​​മ ക്ഷേ​​ത്ര​​ത്തെ വ​​രെ വ​​ര്‍​ഗീ​​യ​​പ​​ര​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചു.

എ​​ന്നി​​ട്ടും രാ​​മ​​ക്ഷേ​​ത്ര ഭൂ​​മി ഉ​​ള്‍​പ്പെ​​ടു​​ന്ന ഫാ​​സി​​യാ​​ബാ​​ദി​​ല്‍ സ​​മാ​​ജ് വാ​​ദി പാ​​ര്‍​ട്ടി ജ​​യി​​ച്ചത് ബി​​ജെ​​പി​​യു​​ടെ വ​​ര്‍​ഗീ​​യ അ​​ട​​വ് ന​​യ​​ത്തി​​ന് ഏ​​റ്റ തി​​രി​​ച്ച​​ടി​​യാ​​ണി​​തൊ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം കോ​​ണ്‍​ഗ്ര​​സ് ഭ​​ര​​ണം നേ​​ടാ​​ന്‍ ശ്ര​​മി​​ച്ചി​​ല്ല, ഇ​​പ്പോ​​ഴും ശ്ര​​മി​​ക്കു​​ന്നി​​ല്ല. ശ​​രി​​യാ​​യ രീ​​തി​​യി​​ല്‍ ബി​​ജെ​​പി​​യെ പ്ര​​തി​​രോ​​ധി​​ക്കാ​​ന്‍ കോ​​ണ്‍​ഗ്ര​​സി​​ന് ക​​ഴി​​യു​​ന്നി​​ല്ല. ചാ​​തു​​ര്‍​വ​​ര്‍​ണ്യ സ്വ​​ഭാ​​വ​​ത്തി​​ല്‍ അ​​ടി​​സ്ഥി​​ത​​മാ​​യ ഒ​​രു ഭ​​ര​​ണ​​ഘ​​ട​​ന വേ​​ണ​​മെ​​ന്ന് പ​​റ​​യു​​ന്ന അ​​മി​​ത് ഷാ​​യ്ക്ക് അം​​ബേ​​ദ്ക​​ര്‍ എ​​ന്ന പേ​​ര് കേ​​ള്‍​ക്കു​​ന്ന​​ത് പോ​​ലും സ​​ഹി​​ക്കു​​ന്നി​​ല്ല. മ​​നുസ്മൃ​​തി​​യെ അ​​ടി​​സ്ഥാ​​ന ബാ​​ക്കി​​യു​​ള്ള ഭ​​ര​​ണ​​ഘ​​ട​​ന വേ​​ണം എ​​ന്നു പ​​റ​​യു​​ന്ന അ​​വ​​ര്‍ സ​​നാ​​ത​​ന ധ​​ര്‍​മം വാ​​ക്കി​ന്‍റെ അ​​ര്‍​ഥം പോ​​ലും മ​​ന​​സി​​ലാ​​ക്കാ​​തെ​​യാ​​ണ് പ്ര​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്നും എം.​​വി. ഗോ​​വി​​ന്ദ​​ന്‍ പ​​റ​​ഞ്ഞു.

ക്ഷേ​​ത്ര ആ​​ചാ​​രം മാ​​റ്റാ​​ന്‍ പാ​​ടി​​ല്ലെ​​ന്ന് എ​​ന്‍​എ​​സ്എ​​സ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍ പ​​റ​​യു​​ന്നു.

ആ​​ചാ​​രം മാ​​റ്റി​​യി​​ല്ലെ​​ങ്കി​​ല്‍ മ​​ന്ന​​ത്ത് പ​​ത്മ​​നാ​​ഭ​​ന്‍ ഉ​​ണ്ടാ​​കി​​ല്ലാ​​യി​​രു​​ന്നു. ബൃ​​ഹത്താ​​യ ആ​​ശ​​യ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി അ​​ധി​​സ്ഥി​​ത​​രാ​​യ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ള​​ള്‍​ക്കൊ​​പ്പം അ​​നാ​​ചാ​​ര​​ങ്ങ​​ള്‍​ക്കെ​​തി​​രാ​​യി പോ​​രാ​​ടി​​യ ന​​വോത്ഥാ​​ന നാ​​യ​​ക​​നാ​​ണ് മ​​ന്ന​​ത്ത് പ​​ത്മ​​നാ​​ഭ​​നെ​​ന്നും എം.​​വി. ഗോ​​വി​​ന്ദ​​ന്‍ പ​റ​ഞ്ഞു.