സിൽവർ ലൈൻ വിരുദ്ധ സമരം 1000 ദിവസത്തിലേക്ക്
1492285
Friday, January 3, 2025 11:58 PM IST
മാടപ്പള്ളി: കെ റെയിൽ സിൽവർ ലൈൻ പദ്ധതികൾ സർക്കാർ പിൻവലിക്കണം സിൽവർ ലൈൻ പ്രതിഷേധക്കാർക്കെതിരേ എടുത്തിട്ടുള്ള കള്ളകേസുകൾ പിൻവലിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളി സ്ഥിരം സമരപന്തലിൽ തുടങ്ങിയ സത്യഗ്രഹ സമരം 13ന് 1000 ദിവസം പിന്നിടുന്ന വേളയിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ കോട്ടയം കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹ സമരവും സംസ്ഥാനതല സമരപ്പോരാളികളുടെ സംഗമവും നടത്തും.
രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. എംപിമാരായ ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ, അനൂപ് ജേക്കബ് എന്നിവരും രാഷ്ട്രീയ സാമുദായിക പരിസ്ഥിതി മേഖലകളിലെ പ്രമുഖരും പങ്കെടുക്കുമെന്ന് സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ പറഞ്ഞു.