തൊ​ടു​പു​ഴ: വേ​ന​ൽ ക​ന​ത്തുതു​ട​ങ്ങി​യ​തോ​ടെ മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​നോ​ടനു​ബ​ന്ധി​ച്ചു​ള്ള ക​നാ​ലു​ക​ളി​ലൂ​ടെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വെ​ള്ളം ക​ട​ത്തി​വി​ടും. മ​ല​ങ്ക​ര ഇ​ട​ത്, വ​ല​ത് ക​ര എ​ന്നി​ങ്ങ​നെ ര​ണ്ട് ക​നാ​ലു​ക​ളാ​ണ് മൂ​വാ​റ്റു​പു​ഴ വാ​ലി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ മാ​യു​ള്ള​ത്. വെ​ള്ളം തു​റ​ന്നു വി​ടാ​ത്ത​തി​നെത്തു​ട​ർ​ന്ന് 26 ത​ദ്ദേ​ശ​സ്ഥാപ​ന​ങ്ങ​ളി​ലെ ജ​ല​സ്രോ​ത​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഇ​ട​തു​ക​ര ക​നാ​ൽ ആ​റി​നും വ​ല​തു​ക​ര ക​നാ​ൽ എ​ട്ടി​നു​മാ​ണ് തു​റ​ക്കു​ന്ന​ത്. ക​നാ​ലി​ലെ കാ​ടുംപ​ട​ലും വെ​ട്ടിനീ​ക്കി​യ ശേ​ഷം ഇ​ന്ന് ട്ര​യ​ൽ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ളം ഒ​ഴു​ക്കു​മെ​ന്നാ​ണ് എം​വി​ഐ​പി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ക​നാ​ലു​ക​ളി​ലെ കാ​ടു വെ​ട്ടി വൃ​ത്തി​യാ​ക്ക​ൽ വൈ​കി​യെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

ക​രി​ങ്കു​ന്നം, മ​ണ​ക്കാ​ട്, പു​റ​പ്പു​ഴ, പാ​ല​ക്കു​ഴ, കൂ​ത്താ​ട്ടു​കു​ളം പ്ര​ദേ​ശങ്ങ​ളി​ലേ​ക്കാ​ണ് ഇ​ട​ത് ക​നാ​ലി​ലെ വെ​ള്ളം എ​ത്തു​ന്ന​ത്. മ​ല​ങ്ക​ര, ഇ​ട​വെ​ട്ടി, കു​മാ​ര​മം​ഗ​ലം, ക​ല്ലൂ​ർ​ക്കാ​ട്, കോ​ത​മം​ഗ​ലം എ​ന്നി​ങ്ങനെ​യാ​ണ് വ​ല​ത് ക​നാ​ൽ പോ​കു​ന്ന പ്ര​ദേ​ശം. ഇ​ട​തു ക​നാ​ലി​ന് 37 കി​ലോ​മീ​റ്റ​റും വ​ല​ത് ക​നാ​ലി​ന് 28 കി​ലോ​മീ​റ്റ​റു​മാ​ണ് ദൈ​ർ​ഘ്യം. അ​ണ​ക്കെ​ട്ടി​ൽ ജ​ലനി​ര​പ്പ് 39 മീ​റ്റ​റാ​യി ഉ​യ​ർ​ന്നെ​ങ്കി​ൽ മാ​ത്ര​മേ ക​നാ​ലു​ക​ളി​ലൂ​ടെ വെ​ള്ളം ക​ട​ത്തിവി​ടാ​ൻ സാ​ധി​ക്കൂ. നി​ല​വി​ൽ ജ​ല​നി​ര​പ്പ് 39. 74 മീ​റ്റ​റു​ണ്ട്.

നീ​രൊ​ഴു​ക്ക് ഇ​ല്ലാ​ത്ത​തി​നെത്തു​ട​ർ​ന്ന് ര​ണ്ട് ക​നാ​ലു​ക​ളും ക​ട​ന്നുപോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​ർ, കു​ളം, കൈ​ത്തോ​ടു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള​ള നീ​ർ​ത്ത​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും വ​റ്റിവ​ര​ളു​ന്ന അ​വ​സ്ഥ​യാ​ണ്.​ക​നാ​ലി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ർ​ഷി​കമേ​ഖ​ല​യും നി​ലനി​ൽ​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് നെ​ൽ​കൃ​ഷി ക​നാ​ലി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന​ത്. ക​ടു​ത്ത വേ​ന​ലി​ലെ തു​ട​ർ​ന്ന് ആ​വ​ശ്യ​ത്തി​ന് ജ​ലം ല​ഭി​ക്കാ​തെ ഇ​വി​ട​ങ്ങ​ളി​ലെ കാ​ർ​ഷി​കവി​ള​ക​ൾ ഉ​ണ​ങ്ങി ന​ശി​ക്കു​ന്ന നി​ല​യി​ലേക്കെ​ത്തി​യി​രു​ന്നു.

ജ​ല​ദൗ​ർ​ല​ഭ്യം വി​വി​ധ വ്യ​ാവ​സാ​യി​ക പ​ദ്ധ​തി​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഡി​സം​ബ​ർ പ​കു​തി​യോ​ടെ വെ​ള്ളം ക​ട​ത്തി​വി​ട്ട് ക​നാ​ൽ ക​ട​ന്നുപോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ജ​ല​സ​മൃ​ദ്ധ​മാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ജ​നു​വ​രി ആ​രം​ഭി​ച്ചി​ട്ട് പോ​ലും ക​നാ​ലി​ലൂ​ടെ വെ​ള്ളം ക​ട​ത്തിവി​ടാ​ത്ത​തി​നെത്തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യ ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.​ എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ നേ​ര​ത്തേയാ​ണ് ഇ​ത്ത​വ​ണ ക​നാ​ലു​ക​ൾ തു​റ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ ഉ​ത്പാ​ദ​ന​ത്തി​ന് ശേ​ഷം പു​റന്തള്ളു​ന്ന​തും നാ​ച്ചാ​ർ, വ​ലി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന​തും സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കി​നെയും ആ​ശ്ര​യി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​ലനി​ൽ​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ക​നാ​ലി​ലെ കാ​ടു വെ​ട്ടിനീ​ക്കി വെ​ള്ളം തു​റ​ന്നുവി​ടാ​ത്ത​തി​നാൽ പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്നു. ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​ക​ൾ വ​ള​ർ​ന്നും സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ത​ക​ർ​ന്നും ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കാ​ടു​ക​ൾ വ​ള​ർ​ന്ന് ക​നാ​ൽ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി മാ​റി​യി​രു​ന്നു. ആ​ളു​ക​ൾ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തും പ​തി​വാ​ണ്.

വെ​ള്ളം തു​റ​ന്നുവി​ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് നേ​ര​ത്തേ ക​നാ​ലി​ലെ കാ​ടു​ക​ളും മാ​ലി​ന്യ​ങ്ങ​ളും എം​വി​ഐ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കംചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ൾ ഇ​ത് യ​ഥാ​സ​മ​യം അ​ധി​കൃ​ത​ർ ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​തോ​ടൊ​പ്പം ത​ക​ർ​ന്നുകി​ട​ക്കു​ന്ന ക​നാ​ൽ ബ​ണ്ട് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി കെ​ട്ടി റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.