പാറത്തോട് സർവീസ് സഹ. ബാങ്കിൽ ലാഭവിഹിതം വിതരണം ചെയ്തു
1492243
Friday, January 3, 2025 10:25 PM IST
പാറത്തോട്: സർവീസ് സഹകരണ ബാങ്ക് ലാഭവിഹിത ഉദ്ഘാടനം ആറിന് രാവിലെ 10ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ ഉദ്ഘാടനം നിർവഹിക്കും.
2023 - 2024 ഓഡിറ്റ് പൂർത്തീകരിച്ചപ്പോൾ തൻവർഷം 86,52,773.76 ലാഭം ലഭിക്കുകയും അറ്റലാഭം 8,43,448 രൂപ നേടുകയും ചെയ്തു. കഴിഞ്ഞ ദിവസം കൂടിയ പൊതുയോഗത്തിൽ അഞ്ചു ശതമാനം ലാഭവിഹിതം നൽകുവാൻ തീരുമാനിച്ചു. സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ പ്രകാരം ജനുവരി രണ്ടു മുതൽ ഫെബ്രുവരി 28 വരെ നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും.
വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സഹകാരികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. ബാങ്കിൽനിന്ന് ആറു ശതമാനം പലിശയ്ക്ക് കാർഷിക വായ്പ ലഭ്യമാണ്.
കൃത്യമായി തിരിച്ചടയ്ക്കുന്ന വായ്പക്കാർക്ക് പലിശ സബ്സിഡി ലഭിക്കും.
കാർഷിക മേഖലയ്ക്ക് കരുത്തു പകരുന്നതും യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുമുള്ള എഐഎഫ് പ്രൊജക്ട് തൻ വർഷം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
പ്രസിഡന്റ് ജോർജ്കുട്ടി ആഗസ്തി, സുബിൻ കല്ലുക്കുന്നേൽ, കെ.പി. സുജീലൻ, വിജയമ്മ വിജയലാൽ, സോഫി ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.