സ്കൂൾ കിണർ നിർമാണോദ്ഘാടനം
1492242
Friday, January 3, 2025 10:25 PM IST
ചെറുവള്ളി: മൂലേപ്ലാവ് എസ്സിടിഎം യുപി സ്കൂൾ പരിസരത്തു നിർമിക്കുന്ന പൊതു കിണറിന്റെ നിർമാണപ്രവർത്തനങ്ങൾ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അനിരുദ്ധൻ നായർ, സ്കൂൾ മാനേജർ കെ.ആർ. സോമനാഥപിള്ള, പ്രധാനാധ്യാപകൻ ബി.ടി. ഹരികുമാർ, അധ്യാപകരായ കെ.ബി. അജിത് കുമാർ, കെ.ആർ. ബിജുകുമാർ, ആതിര പി. നായർ തുടങ്ങിയവർ പങ്കെടുത്തു. ചിറക്കടവ് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷം 4,00,000 രൂപ ചെലവഴിച്ചാണ് കിണർ നിർമിക്കുന്നത്.