കാ​ത്തി​ര​പ്പ​ള്ളി: രൂ​പ​താ​ദി​ന​ത്തി​നൊ​രു​ക്ക​മാ​യി ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​ക​ളി​ലൂ​ടെ പ്ര​യാ​ണം ആ​രം​ഭി​ക്കു​ന്ന രൂ​പ​താ​ദി​ന വി​ള​ക്ക് അ​ണ​ക്ക​ര സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ പ്രാ​ർ​ഥ​ന ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ചെ​ല്ലാ​ർ​കോ​വി​ൽ മാ​ർ സ്ലീ​വ ഇ​ട​വ​ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

മേ​യ് 12ന് ​അ​ണ​ക്ക​ര​യി​ലാ​ണ് രൂ​പ​താ ദി​നാ​ഘോ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. 2024 മേ​യി​ൽ എ​രു​മേ​ലി ഫൊ​റോ​ന​യി​ൽ ന​ട​ത്ത​പ്പെ​ട്ട രൂ​പ​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ൽനി​ന്ന് അ​ണ​ക്ക​ര ഫൊ​റോ​ന ഏ​റ്റു​വാ​ങ്ങി​യ രൂ​പ​താ​ദി​ന വി​ള​ക്കാ​ണ് ചെ​ല്ലാ​ർ കോ​വി​ലി​ലെ​ത്തി​ച്ചേ​ർ​ന്ന​ത്.

അ​ണ​ക്ക​ര ഇ​ട​വ​ക​യി​ൽനി​ന്നു ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് പീ​ടി​ക​യി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ സ​ണ്ണി പു​തു​പ്പ​റ​മ്പി​ൽ, സേ​വ്യ​ർ വി​ത​യ​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ല്ലാ​ർ കോ​വി​ൽ ഇ​ട​വ​കയി​ൽ എ​ത്തി​ച്ചേ​ർ​ന്ന രൂ​പ​താദി​ന​ വി​ള​ക്ക് ചെ​ല്ലാ​ർ കോ​വി​ൽ മാ​ർ സ്ലീ​വ പ​ള്ളി വി​കാ​രി ഫാ. ​ജ​യിം​സ് ഇ​ല​ഞ്ഞി​പ്പു​റം, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ൺ ജേ​ക്ക​ബ് ചാ​ത്ത​ൻ​പാ​റ, ജോ​ഷി പാ​റ​ശേ​രി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്. സ​ന്യാ​സി​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ്വാ​സി സ​മൂ​ഹം സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

1977ൽ ​സ്ഥാ​പി​ത​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​ക്കൊ​രു​ക്ക​മാ​യ ക​ർ​മ​പ​ദ്ധ​തി​ക​ൾ, മി​ശി​ഹാ വ​ർ​ഷം - 2025 ജൂ​ബി​ലി​യാ​ച​ര​ണം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഈ ​വ​ർ​ഷ​ത്തെ രൂ​പ​താ​ദി​നാ​ച​ര​ണം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

2024 മേ​യ് 12ന് ​അ​ണ​ക്ക​ര​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന രൂ​പ​താ​ദി​ന​ത്തി​നൊ​രു​മാ​യി വൈ​ദി​ക -സ​ന്യ​സ്ത യോ​ഗ​ങ്ങ​ൾ, ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളു​ടെ മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള യോ​ഗ​ങ്ങ​ൾ എ​ന്നി​വ ന​ട​ത്ത​പ്പെ​ടും.

അ​ണ​ക്ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് പീ​ടി​ക​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദി​ക​രും സ​ന്യ​സ്ത​രുമു​ൾ​പ്പെ​ടെ​യു​ള്ള വി​ശ്വാ​സിസ​മൂ​ഹം ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.