നസ്രത്ത്ഹിൽ ആശ്രമ ദേവാലയത്തിൽ തിരുനാൾ
1492237
Friday, January 3, 2025 10:25 PM IST
കുറവിലങ്ങാട്: നസ്രത്ത്ഹിൽ തിരുക്കുടുംബ ആശ്രമ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഫാ. ആന്റണി കരികിലമറ്റത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ഇന്ന് ഏഴിന് വിശുദ്ധ കുർബാന. 4.30ന് ഫാ. ഡിനോ വാഴച്ചാലിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. ആറിന് ലദീഞ്ഞ്. നെടുമറ്റം ഭാഗത്തേക്ക് പ്രദക്ഷിണം. എട്ടിന് സമാപനപ്രാർഥന. സ്നേഹവിരുന്ന്. നാളെ ഏഴിന് വിശുദ്ധ കുർബാന. പത്തിന് കാഞ്ഞിരപ്പള്ളി മഡോണ ഐടിഐ ഡയറക്ടർ ഫാ. ടോണി കുതിരമറ്റത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. 11.45ന് ലദീഞ്ഞ്. പ്രദക്ഷിണം. 12.30ന് സമാപനപ്രാർഥന.