കിഡ്സ് പാര്‍ക്ക് ഉദ്ഘാടനവും ചാവറദിന അനുസ്മരണവും
1492232
Friday, January 3, 2025 10:25 PM IST
കുര്യനാട്: വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ച് ചാവറ ഹില്‍സ് സിഎംഐ പബ്ലിക് സ്കൂളില്‍ കുട്ടികള്‍ക്കായുള്ള കിഡ്സ് പാര്‍ക്കിന്റെ ഉദ്ഘാടനവും, ചാവറ ദിനാചരണവും നടത്തി. സ്കൂള്‍ ഡയറക്ടറും സി എം ഐ കോട്ടയം പ്രവിശ്യ കോര്‍പറേറ്റ് മാനേജരുമായ ഫാ. ബാസ്റ്റിന് മംഗലത്തില്‍ കിഡ്സ് പാര്‍ക്കിന്റെ ഉദ്ഘാടനവും സ്കൂള്‍ മാനേജര്‍ ഫാ. ജയിംസ് നരിതൂക്കില്‍ വെഞ്ചരിപ്പുകര്മവും നിര്‍വഹിച്ചു.
കാമ്പസ് മാനേജര്‍ ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍ സിഎംഐ, സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. മിനേഷ് പുത്തന്‍പുരയില്‍ സിഎംഐ, പിടിഎ പ്രസിഡന്റ് ടോണി ജോസഫ് ഇടത്തിനാല്‍, സെക്രട്ടറി ഡെന്നി ജോസഫ്, അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍ ബബ്ലി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.