ബാങ്ക് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥികളുടെ ഫ്ലക്സ് നശിപ്പിച്ചു
1487101
Saturday, December 14, 2024 7:17 AM IST
വെച്ചൂർ: വെച്ചൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിന്റെ പ്രചരണാർഥം സ്ഥാപിച്ചിരുന്ന യുഡിഎഫ് സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി.
തെരഞ്ഞെടുപ്പ് പ്രചരണ ഉപാധികൾ നശിപ്പിച്ച സംഭവത്തിൽ യുഡിഎഫ് നേതൃത്വം പ്രതിക്ഷേധിച്ചു. ഇന്ന് ഇടയാഴം സെന്റ് മേരീസ് സ്കൂളിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലുവരെയാണ് വോട്ടെടുപ്പ്.സംഘർഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന യു ഡി എഫ് സ്ഥാനാർഥികളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി പോലീസ് പ്രൊട്ടക്ഷൻ നൽകാൻ ഉത്തരവായി.