വൈദ്യുതി ചാര്‍ജ് വര്‍ധന: കേരള കോണ്‍ഗ്രസ് പ്രതിഷേധം
1486831
Friday, December 13, 2024 7:36 AM IST
മാടപ്പള്ളി: കേരള സര്‍ക്കാരും കെഎസ്ഇബിയും കുറുവാസംഘത്തെപ്പോലെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി. വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കെതിരേ കേരള കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കുഞ്ഞ് കൈതമറ്റം അധ്യക്ഷത വഹിച്ചു.
മണ്ഡലം നേതൃയോഗം പാര്‍ട്ടി വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, ജയിംസ് പഴയചിറ, ഷിനോ ഓലിക്കര, തോമസ് പാലാക്കുന്നേല്‍, ബേബിച്ചന് ഓലിക്കര, സൈന തോമസ്, രമ്യ റോയ്, അന്നമ്മ സാജന്, മാത്തുക്കുട്ടി മറ്റത്തില്‍, ജോയിച്ചന്‍ കാലായില്‍, സിബി ചീരംവേലി, ജോണിച്ചന് കൂവക്കാട്ട്, തമ്പി ഏലംകുന്നം, പി.പി.മോഹനന്, ജോജി ജിയോ, ജോയിച്ചന്‍ വെട്ടിത്താനം, ഷാജി എത്തക്കാട്, സാബു വരിക്കാട് എന്നിവര്‍ പ്രസംഗിച്ചു.
കറുകച്ചാല്‍: വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കെതിരേ കേരള കോണ്‍ഗ്രസ് കറുകച്ചാല്‍ ഇലക്ട്രിസിറ്റി ഓഫീസിന് മുന്പില് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയും ഉപരോധവും നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
നെടുംകുന്നം മണ്ഡലം പ്രസിഡന്റ് ഏബ്രഹാം ജോസ് മണമേല്‍ അധ്യക്ഷത വഹിച്ചു. കറുകച്ചാല്‍ മണ്ഡലം പ്രസിഡന്റ് സി.ടി. തോമസ് അജിത് മുതിരമല, പി.സി. മാത്യു, ജില്ലാ സെക്രട്ടറി ജോസഫ് ദേവസ്യ, ബീന വര്‍ഗീസ്, ചാക്കോ, സിറിയക്ക് അയ്ക്കുളം, ബിനോയ് പള്ളിക്കളം, ബിനു വഴീപ്ലാക്കന് തുടങ്ങിയവര്‍ പ്രസംഗിച്ചു.