കുറിച്ചിത്താനം പള്ളിയില്‍ തിരുനാളിന് ഇന്നു കൊടിയേറും
1486772
Friday, December 13, 2024 6:04 AM IST
കുറിച്ചിത്താനം: സെന്റ് തോമസ് പള്ളിയില്‍ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം 4.45ന് വികാരി ഫാ. ഇഗ്നേഷ്യസ് നടുവിലേക്കുറ്റ് കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് ഫാ. ജേക്കബ് വെള്ളമരുതുങ്കല് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം. രാത്രി ഏഴിന് കുടുംബ കൂട്ടായ്മാ വാര്‍ഷികം.
നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന - ഫാ. മാത്യു വെണ്ണായപ്പള്ളില്‍. തുടര്‍ന്ന് യൂദാശ്ലീഹാ കപ്പേളയിലേക്ക് പ്രദക്ഷിണം. പ്രസംഗം - റവ. ഡോ. ജോസഫ് കടുപ്പില്‍. 15നു രാവിലെ പത്തിന് തിരുനാള്‍ കുര്‍ബാന - ഫാ. ജോസ് തറപ്പേല്‍. പ്രസംഗം - റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍. തുടര്‍ന്നു പ്രദക്ഷിണം.