പടയപ്പ കാറിന്റെ ചില്ല് തകർത്തു
1486959
Saturday, December 14, 2024 5:16 AM IST
മൂന്നാർ: ജനവാസ മേഖലകളിൽ പടയപ്പയുടെ പരാക്രമം തുടരുന്നു. കഴിഞ്ഞ രാത്രി രണ്ടു വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. കുട്ടിയാർവാലിക്കു സമീപമായിരുന്നു സംഭവം. റോഡിൽ നിറയുറപ്പിച്ച കാട്ടാനയുടെ മുന്പിൽ കാറുകൾ പെടുകയായിരുന്നു.
പിന്നോട്ടെടുക്കുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരു കാറിന്റെ മുൻവശത്തെയും മറ്റൊരു കാറിലെ പിൻഭാഗത്തെ ചില്ലുമാണ് തകർത്തത്. ആന മാറിയതിനു ശേഷമാണ് യാത്ര തുടരാനായത്.