പരാതി രാഷ്ട്രീയപ്രേരിതമെന്ന്
1486965
Saturday, December 14, 2024 5:16 AM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗം അലങ്കോലപ്പെടുത്തുകയും ചട്ടവിരുദ്ധമായി ദ്യശ്യം ചിത്രീകരിച്ചത് തടഞ്ഞപ്പോള്‍ പ്രസിഡന്റിനെ അസഭ്യം പറയുകയും തടഞ്ഞുവയ്ക്കുകയും മുറിയുടെ പൂട്ടിട്ടതായും കൈയേറ്റത്തിന് ശ്രമിച്ചതായും ആരോപിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് കോൺഗ്രസ് അംഗങ്ങൾക്കെതിരേ പോലീസില്‍ പരാതി നല്കി.
കോണ്‍ഗ്രസ് അംഗങ്ങളുടെ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും പഞ്ചായത്ത് രാജ് നിയമങ്ങളുടെ അജ്ഞത മൂലമുണ്ടായ പ്രശ്നങ്ങളാണിതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി പറഞ്ഞു.