കോ​ട്ട​യം: സി​റ്റി​സ​ണ്‍സ് ഫോ​റ​ത്തി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും വി​വി​ധ ന​ഴ്സിം​ഗ് കോ​ള​ജു​ക​ള്‍, രൂ​പ​ത​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു കോ​ട്ട​യ​ത്ത് ‘ബോ​ണ്‍ ന​ത്താ​ലേ സീ​സ​ണ്‍-​നാ​ല്’ ക്രി​സ്മ​സ് സ​ന്ദേ​ശ റാ​ലി സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ല്‍ ഹ​മീ​ദ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ക്രി​സ്മ​സ് ദൃ​ശ്യാ​വി​ഷ്‌​കാ​ര ഫ്ളോ​ട്ടു​ക​ള്‍, വി​വി​ധ പ​ര​മ്പ​രാ​ഗ​ത നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ള്‍, വാ​ദ്യ​മേ​ള​ങ്ങ​ള്‍ എ​ന്നി​വ റാ​ലി​യി​ല്‍ അ​ണി​നി​ര​ക്കും.

6.30ന് ​മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, എം​എ​ല്‍എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മോ​ന്‍സ് ജോ​സ​ഫ്, ചാ​ണ്ടി ഉ​മ്മ​ന്‍, ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വേ​ല്‍,

കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്സ​ണ്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​വി.​ബി. ബി​നു, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ലി​ജി​ന്‍ ലാ​ല്‍, കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത്, കെ​ഇ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി, ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍, സി​എ​ഫ്‌​ഐ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​പി. ജോ​സ​ഫ്, പ്രോ​ഗ്രാം കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.