വൃദ്ധജനങ്ങള്‍ക്കുള്ള കട്ടില് വിതരണം നടന്നു
1486828
Friday, December 13, 2024 7:36 AM IST
ഞീഴൂര്‍: പഞ്ചായത്തിന്റെ 2023-24 പദ്ധതിയില്‍ പെടുത്തി 60 വയസ് കഴിഞ്ഞ വൃദ്ധജനങ്ങള്‍ക്കുള്ള കട്ടില് വിതരണം നടന്നു.
വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കലാ ദിലീപ് നിര്‍വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് അധ്യക്ഷത വഹിക്കും. പഞ്ചായത്തംഗങ്ങളായ ബീന ഷിബു, ലില്ലി മാത്യു, പി.ആര്. സുഷമ്മ, ശ്രീലേഖ മണിലാല്‍, ലിസി ജീവന് എന്നിവര്‍ പ്രസംഗിച്ചു.