കിടങ്ങൂരിലും പരിസരത്തും റോഡ് വശങ്ങളിൽ കാട്
1486770
Friday, December 13, 2024 6:04 AM IST
കിടങ്ങൂർ: കിടങ്ങൂരിലും പരിസരങ്ങളിലും ഹൈവേയുടെ വശങ്ങളിലും നടക്കാൻ കഴിയാത്തവിധം കാടുകയറി മൂടിയ അവസ്ഥയിൽ.നാളുകളായി കാട്ടുചെടികൾ വളർന്നു നിൽക്കുകയാണെങ്കിലും വെട്ടി നീക്കാൻ നടപടിയില്ല. കാൽനട യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഹൈവേയിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്.
കാടുകയറിയതോടെ ഇഴജന്തുക്കളെ ശല്യവും വർധിച്ചിട്ടുണ്ട്. കാട് വെട്ടിത്തെളിക്കണമെന്ന് അധികൃതരോട് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.