പയപ്പാറിലും അന്ത്യാളത്തും മോഷണശ്രമം
1486976
Saturday, December 14, 2024 5:27 AM IST
അന്ത്യാളം: പയപ്പാര്‍, അന്ത്യാളം പ്രദേശത്ത് രാത്രികാലങ്ങളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചു വരുന്നതായി പരാതി. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ പല വീടുകളുടെയും വാതിലുകളില്‍ ശക്തമായി തട്ടുകയും ചെയ്തു. സംഭവമറിഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഒരു മാസം മുന്‍പ് പകല്‍സമയത്ത് മോഷണശ്രമം നടത്തിയ ഒരു സ്ത്രീയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇതേത്തുടർന്നു നാട്ടുകാര്‍ ജാഗ്രതയിലായിരുന്നു. പാലാ പോലീസിന്റെ അടിയന്തര ശ്രദ്ധ ഈ പ്രദേശങ്ങളില്‍ ഉണ്ടാകണമെന്ന് പയപ്പാര്‍ പുഴയോരം റെസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.