ഡോ. ജയകുമാറിന് പൗരസ്വീകരണം നാളെ
1486823
Friday, December 13, 2024 7:36 AM IST
പാലാ: സംസ്ഥാന സര്‍ക്കാരിന്റെ കേരളശ്രീ അവാര്‍ഡ് ജേതാവ് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന് ജന്മനാടായ കിടങ്ങൂരില്‍ നാളെ പൗരസ്വീകരണം നല്‍കും. കിടങ്ങൂര്‍ പഞ്ചായത്തും വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളും ചേര്‍ന്നാണ് സ്വീകരണമൊരുക്കുന്നത്.
നാളെ വൈകുന്നേരം അഞ്ചിന് കിടങ്ങൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് ഡോ. ജയകുമാറിനെ ആദരിക്കും. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.