പാമ്പാടി സര്‍വീസ് സഹകരണ ബാങ്കിന്റെ 100-ാം വാര്‍ഷികാഘോഷം
1487095
Saturday, December 14, 2024 7:08 AM IST
പാമ്പാടി: പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 100 വര്‍ഷം പൂര്‍ത്തിയായി. 1924 ഡിസംബര്‍ 13നാണ് ബാങ്ക് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പങ്കെടുത്ത ചടങ്ങില്‍ സംസ്ഥാന സഹകരണയൂണിയന്‍ ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. മാത്യുവിന് മധുരം നല്‍കിയായിരുന്നു ഉദ്ഘാടനം. ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ് അധ്യക്ഷത വഹിച്ചു.
കെ.എ. തോമസ്, ബാങ്ക് വൈസ് പ്രസിഡന്റ് ജോജോ ശാമുവല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരികുമാര്‍, ബാങ്ക് മുന്‍ വൈസ്പ്രസിഡന്റ് അനില്‍ നൈനാന്, കെ.എസ്. ഗിരീഷ്, ലില്ലിക്കുട്ടി ഐസക്, ഭരണസമിതിയംഗങ്ങളായ പി.എം. വര്‍ഗീസ്,
കെ.വി. തോമസ്, കെ.കെ. തങ്കപ്പന്, ജയന് കണ്ണന്‍കര, കെ.വൈ. ചാക്കോ, പ്രവീണ്‍ മാണി, കെ.എസ്. അനൂപ്, കണ്ണന് കെ. ദാമു, തുളസി രാധാകൃഷ്ണന്, ശ്രീകല ശ്രീകുമാര്‍, സുമ ജേക്കബ്, ബാങ്ക് സെക്രട്ടറി കെ.എസ്. അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.