തെങ്ങിന് യന്ത്രസഹായത്താൽ വളപ്രയോഗം നടത്തുന്ന പദ്ധതിക്ക് തുടക്കമായി
1487098
Saturday, December 14, 2024 7:08 AM IST
വെച്ചൂർ: വേമ്പനാട് കോസ്റ്റൽ ഫാർമ പ്രൊഡ്യൂസർ കമ്പനിയുടെയും ഗ്രീൻ ലീഫ് ലേബർ സർവീസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കൃഷിയിടങ്ങളിൽ എത്തി യന്ത്രത്തിന്റെ സഹായത്തോടുകൂടി ജൈവവള പ്രയോഗം നടത്തുന്നതിന് തുടക്കം കുറിച്ചു.
വേങ്കോ നഴ്സറി വളപ്പിൽ ഗ്രീൻ ലീഫ് പ്രസിഡന്റ് അഡ്വ.വൈക്കം വിജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വേമ്പനാട് കർഷക ഉത്പാദക കമ്പനി ചെയർമാൻ ബിജുമോനും മാനേജിംഗ് ഡയറക്ടർ പി.പി. പ്രഭുവും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കമ്പനി സിഇഒ ആർ.രാധികാദേവി, ഡയറക്ടർ ബോർഡ് അംഗം ബാബു കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കരിക്ക്, നാളികേര ഉത്പാദനം ഇരട്ടിയാക്കുയെന്ന പദ്ധതിയുടെ ഭാഗമായി എല്ലാ നാളികേര കർഷകരുടെയും കൃഷിയിടങ്ങളിൽ എത്തി സൗജന്യ നിരക്കിലാണ് ജൈവവള പ്രയോഗം ഗ്രീൻ ലീഫ് ലേബർ സർവീസ് സൊസൈറ്റി വേമ്പ്കോയുമായി സഹകരിച്ച് നടപ്പാക്കുന്നത്.