ലാപ്ടോപ്പ് അപേക്ഷ: കൂടുതൽ കോഴ്സുകൾ ഉൾപ്പെടുത്തി
1486820
Friday, December 13, 2024 7:24 AM IST
കോട്ടയം: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ 2024-25 വർഷം പ്രഫഷണൽ കോഴ്സുകൾക്ക് ഒന്നാംവർഷ പ്രവേശനം ലഭിച്ചവരിൽനിന്ന് ലാപ്ടോപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള കോഴ്സുകളുടെ പട്ടിക വിപുലപ്പെടുത്തി.
കേന്ദ്രസർക്കാർ നടത്തുന്ന നീറ്റ് എൻട്രൻസ് റാങ്ക് പട്ടികയിൽനിന്ന് കേരള സർക്കാർ തയാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം സർക്കാർ അംഗീകൃത കോളജുകളിലെ ബാച്ചിലർ ഓഫ് സിദ്ധ മെഡിസിൻ ആൻഡ് സർജറി, ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആൻഡ് സർജറി, ബിഎസ്സി അഗ്രികൾച്ചർ (ഓണേഴ്സ്),
ബിഎസ്സി ഫോറസ്ട്രി (ഓണേഴ്സ്), ബിഎസ്സി എൺവയോൺമെന്റൽ സയൻസ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് (ഓണേഴ്സ്), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബിഫാം എന്നീ കോഴ്സുകൾക്ക് കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അപേക്ഷ 20 വരെ സ്വീകരിക്കും. ഫോൺ: 0481-2560421.