ദൈവദാസി കൊളേത്താമ്മയുടെ ചരമവാര്‍ഷികാചരണം 18ന്
1486767
Friday, December 13, 2024 5:56 AM IST
മണിയംകുന്ന്: ദൈവദാസി കൊളേത്താമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന മണിയംകുന്ന് തിരുഹൃദയ ദേവാലയത്തില്‍ നാല്പതാം ചരമവാര്‍ഷികം 18ന് ആചരിക്കും. രാവിലെ 8.30ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും കബറിടത്തിങ്കല്‍ അനുസ്മരണപ്രാര്‍ഥനയും. തുടര്‍ന്നു നേര്‍ച്ചസദ്യയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോര്‍ജ് തെരുവില്‍ അറിയിച്ചു.
നീണ്ട വര്‍ഷങ്ങളായി രോഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയ വ്യക്തിയായിരുന്നു കൊളേത്താമ്മ. പ്രാര്‍ഥന മാത്രമായിരുന്നു കൊളേത്താമ്മയുടെ സമ്പാദ്യം. 1904ല്‍ ജനിച്ച കൊളേത്താമ്മ പിന്നീട് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റില്‍ അംഗമായി. മണിയംകുന്ന് സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയുമായിരുന്നു.
1942 മുതല്‍ രോഗബാധിതയായിരുന്നു. 1984 ഡിസംബര്‍ 18ന് 86-ാം വയസിലായിരുന്നു അന്ത്യം. മണിയംകുന്നിന്റെ അല്‍ഫോന്‍സാമ്മ എന്നായിരുന്നു സംസ്കാരവേളയില്‍ വൈദികന് കൊളേത്താമ്മയെ വിശേഷിപ്പിച്ചത്. മണിയംകുന്നിന്റെ സ്വന്തം ടീച്ചറമ്മയായിട്ടാണ് കൊളേത്താമ്മ അറിയപ്പെട്ടിരുന്നത്.