ഇന്‍ഷ്വറന്‍സ് ലാഭം സ്വകാര്യമേഖലയ്ക്കു കൈമാറാന്‍ കേന്ദ്രസർക്കാർ ശ്രമം: എ. സമ്പത്ത്
1486821
Friday, December 13, 2024 7:24 AM IST
കോട്ടയം: പാര്‍ലമെന്റിനെ മറികടന്ന്, അതുവഴി ജനങ്ങളില്‍നിന്നു വിവരങ്ങള്‍ മറച്ച് ഇന്‍ഷ്വറന്‍സ് മേഖലയിലെ ലാഭം സ്വകാര്യ മേഖലയ്ക്കു കൈമാറാന്‍ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് എല്‍ഐസി ഏജന്റ്സ് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ. സമ്പത്ത്.
ഏജന്റ്സ് ദ്രോഹനടപടികള്‍ എല്‍ഐസി വഴി നടപ്പാക്കുന്നതില്‍നിന്നും ഐആര്‍ഡിഎഐയും കേന്ദ്രസര്‍ക്കാരും പിന്തിരിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ഏജന്റുമാര്‍ നടത്തിയ കോട്ടയം ഡിവിഷണല്‍ ഓഫീസ് ചലോ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഏജന്റുമാര്‍ കോട്ടയം ഡിവിഷന് ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണാ സമരത്തില്‍ എല്‍ഐസിഎഒഐ ഡിവിഷണല്‍ പ്രസിഡന്റ് എസ്. സനല്‍കുമാര്‍ അധ്യക്ഷനായി.
അഖിലേന്ത്യാ സെക്രട്ടേറിയറ്റംഗം പി. കെ. സദാനന്ദന്, ഡിവിഷണല്‍ ജനറല്‍ സെക്രട്ടറി സി. കെ. ലതീഷ്, ട്രഷറര്‍ എസ്. ബീന, വി. ജോയിക്കുട്ടി, വി.ടി.മധു, എം.യു. തോമസ് എന്നിവര്‍ പ്രസംഗിച്ചു.