അരുവിത്തുറ കോളജിൽ മനുഷ്യാവകാശ സെമിനാർ
1486769
Friday, December 13, 2024 6:04 AM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു.
മനുഷ്യാവകാശ ദിനാഘോഷങ്ങളുടെ ഭാഗമായി കോളജിലെ മാസ് കമ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാർ ഹൈക്കോടതി അഡ്വക്കേറ്റ് ജിതിൻ തോമസ് ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളും മനുഷ്യാവകാശവും കേരളത്തിൽ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
ആഗോള മനുഷ്യാവകാശ വ്യവസ്ഥാപനം എന്ന വിഷയത്തിൽ കോളജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ മുൻ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. ബേബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പര പാലാ സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജോയി ജോർജ് ഉദ്ഘാടനം ചെയ്തു.
കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.