തിരുനാള്‍
1487104
Saturday, December 14, 2024 7:17 AM IST
പാറേല്‍ പള്ളിയില്‍ കൊടിയിറക്ക് തിരുനാള്‍ നാളെ
ചങ്ങനാശേരി: പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പാറേല്‍ പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ അമലോത്ഭവത്തിരുനാളിന് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് തിരുനാള്‍ നാളെ ആഘോഷിക്കും.
രാവിലെ 5.30ന് ഫാ. ചെറിയാന് കാരിക്കൊമ്പില്‍, 7.15ന് ഫാ. ടെജി പുതുവീട്ടില്‍ക്കളം, 9.30ന് ഫാ. ജേക്കബ് വാരിക്കാട്ട്, 11.30ന് മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഉച്ചകഴിഞ്ഞ് 2.30ന് ഫാ. ജയിംസ് മാളേക്കല്‍, വൈകുന്നേരം 4.30ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. ആറിന് പ്രദക്ഷിണം മന്ദിരം കുരിശടിയിലേക്ക്. (റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്ക്) കാര്മികന്: ഫാ. ടോണി നമ്പിശേരിക്കളം, തുടര്‍ന്ന് കൊടിയിറക്ക്.
വെരൂര്‍ പള്ളിയിൽ കല്ലിട്ട തിരുനാൾ;പ്ലാറ്റിനം ജൂബിലിക്ക് നാളെ തുടക്കം
വെരൂര്‍: സെന്റ് ജോസഫ് പള്ളിയില്‍ കല്ലിട്ടതിരുനാള്‍ ഇന്നും പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്ഘാടനം നാളെയും നടക്കും. ഇന്നു രാവിലെ ആറിന് കൊടിയേറ്റ്, വിശുദ്ധകുര്‍ബാന.
നാളെ രാവിലെ 5.30ന് വിശുദ്ധകുര്‍ബാന. 7.15ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനു സ്വീകരണം. വിശുദ്ധകുര്‍ബാന, പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം. പ്ലാറ്റിനം ജൂബിലി സ്മാരക വൈദികരുടെ വെഞ്ചരിപ്പ്.
വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, കൊടിയിറക്ക്. 16 മുതല്‍ 19 വരെ വൈകുന്നേരം 4.15 മുതല്‍ 8.30 വരെ ഇടവക ധ്യാനം. ഫാ. ആന്റണി കാച്ചാംകോട് നയിക്കും.
മുണ്ടുപാലം പള്ളിയില്‍ "സ്നേഹതാരകം’ ജൂബിലിസന്ദേശ സംഗമം
മുണ്ടുപാലം: മിശിഹായുടെ മനുഷ്യാവതാര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുണ്ടുപാലം സെന്റ് മേരീസ് പള്ളിയില്‍ സ്നേഹതാരകം സന്ദേശ സംഗമം നടത്തും. 17ന് വൈകുന്നേരം അഞ്ചിന് റംശാ പ്രാര്‍ഥനയോടെ തുടക്കംകുറിച്ച് ദൃശ്യ-ശ്രാവ്യ സന്ദേശങ്ങള്‍, കരോള്‍ ഗാനങ്ങള്‍, ടാബ്ലോ, സ്നേഹവിരുന്ന്, വിവിധ കലാപരിപാടികള്‍ എന്നിവയോടെ സമാപിക്കുന്ന സംഗമം അഞ്ചുദിവസം നീണ്ടുനില്‍ക്കും.
വിവിധ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന സംഗമം 21നു സമാപിക്കും. 22നു ബൈബിള്‍ ഞായര്‍ ആചരണത്തില്‍ അഖണ്ഡ ബൈബിള്‍ പാരായണം പള്ളിയില്‍ നടത്തും. വൈകുന്നേരം അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും.