വെല്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു
1486765
Friday, December 13, 2024 5:56 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ആന്റണീസ് കോളജിലെ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാർഥികള്‍ക്കായി മൈന്‍സ് കെയര്‍ ആന്‍ഡ് ക്യുവറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മലൈറ്റ്സിന്റെ നേതൃത്വത്തില്‍ വെല്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു. കോളജ് ഡയറക്ടര്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ എ.ആർ. മധുസൂദനന് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറല്‍ കോ-ഓർഡിനേറ്റര്‍ പി.എം. വര്‍ക്കി, നിര്‍മലൈറ്റ്സ് ഡയറക്ടര്‍ ഡോ. പി.എം. ചാക്കോ, ടിജോമോന്‍ ജേക്കബ്, ടി.ജെ. മേരി എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാർഥികള്‍ക്ക് പരീക്ഷാവിജയവും ജീവിതവിജയവും നേരിടുന്നതിന് ആവശ്യമായ മോട്ടിവേഷണല്‍ ക്ലാസുകള്‍, ഗ്രൂപ്പ് ഡിസ്കഷന്സ്, കൗണ്‍സലിംഗ് തുടങ്ങിയ പരിപാടികള്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തി.