നിര്‍ദിഷ്ട വനനിയമ ഭേദഗതി ജനങ്ങളോടുള്ള വെല്ലുവിളി: കത്തോലിക്ക കോണ്‍ഗ്രസ്
1486830
Friday, December 13, 2024 7:36 AM IST
ചങ്ങനാശേരി: കുറ്റംചെയ്തുവെന്ന സംശയത്തിന്റെ പേരില്‍ ജനങ്ങളെ അറസ്റ്റ് ചെയ്യാന്‍ താഴെത്തട്ടിലുള്ള വനം വകുപ്പ് ജീവനക്കാര്‍ക്കുപോലും അമിതമായ അധികാരം നല്‍കുകയും ചെയ്യുന്ന നിര്‍ദിഷ്ട വന നിയമഭേദഗതി ഉപേക്ഷിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതി ആവശ്യപ്പെട്ടു. കൂടുതല്‍ ജനദ്രോഹപരമായ മാറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ പുതിയ ബില്ലില്‍ എടുത്തുപറയാനുള്ളതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, സി.ടി. തോമസ് കാച്ചാംകോടം, ജോര്‍ജ്കുട്ടി മുക്കത്ത്,
ഷിജി ജോണ്സണ്, റോസിലി കെ. കുരുവിള, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, ജേക്കബ് നിക്കോളാസ്, ജിനോ ജോസഫ്, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, ചാക്കപ്പന് ആന്റണി, കെ.എസ്. ആന്റണി, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാല, സൈബി അക്കര, ജോബി ചൂരക്കളം, പി.സി. കുഞ്ഞപ്പന്, എന്‍.എ. ഔസേപ്പ്, ജെസി ആന്റണി, സിസി അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.