ഉദയനാപുരത്ത് സത്യഗ്രഹ സ്മാരക ബസ്ബേ
1486827
Friday, December 13, 2024 7:36 AM IST
ഉദയനാപുരം: ഉദയനാപുരം ജംഗ്ഷനിൽ വൈക്കം സത്യഗ്രഹ സ്മാരകമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ ബസ് ബേ നിർമിക്കും.
ജംഗ്ഷന്റെ പടിഞ്ഞാറുവശത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാർക്ക് ദുരിതമായത് കണക്കിലെടുത്താണ് പുതിയ ബസ് ബേ നിർമിക്കുന്നത്.
ആറു മീറ്റർ നീളത്തിൽ 10, 50,000 രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന ബസ് ബേയിൽ രണ്ട് മീറ്റർ വിസ്തൃതിയിൽ കോഫി ഷോപ്പ് ഉണ്ടാകും.
ഈ മാസം നിർമ്മാണം ആരംഭിക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്,വാർഡ് കൗൺസിലർ എൻ. അയ്യപ്പൻ എന്നിവർ പറഞ്ഞു.