പിതൃവേദിയുടെ ജന്മദിന സമ്മേളനം നാളെ ചെത്തിപ്പുഴയിൽ
1487091
Saturday, December 14, 2024 7:08 AM IST
ചങ്ങനാശേരി: അതിരൂപത പിതൃവേദിയുടെ 41-ാമത് ജന്മദിനാഘോഷങ്ങൾ നാളെ ഉച്ചകഴിഞ്ഞ് 2.30ന് ചെത്തിപ്പുഴ തിരുഹൃദയപ്പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും.
1983 രൂപംകൊണ്ട പിതൃവേദി ചങ്ങനാശേരി അതിരൂപതയിലെ വിവാഹിതരായ പുരുഷന്മാരുടെ ആത്മീയ-ധാർമിക-സാമൂഹിക പരിശീലനം ലക്ഷ്യമാക്കി മാർ ആന്റണി പടിയറ രൂപം നൽകിയ സംഘടനയാണ്. 2023ൽ റൂബി ജൂബിലി ആഘോഷിച്ച പിതൃവേദി അതിന്റെ സ്മാരകമായി ഏർപ്പെടുത്തിയ റൂബി ജൂബിലി സ്മാരക പുരസ്കാരങ്ങൾ നാളെ നടക്കുന്ന സമ്മേളനത്തിൽവച്ച് മാർ തോമസ് തറയിൽ സമ്മാനിക്കും.
കലാകായികം, കൃഷി, പൊതുപ്രവർത്തനം, ആതുരസേവനം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ യഥാക്രമം ആർട്ടിസ്റ്റ് ജോയി കുരിശുംമൂട്ടിൽ, വി.പി. വർഗീസ് വെട്ടിയോലിൽ, മനോജ് സേവ്യർ കൊച്ചുപറമ്പ്, ഡോ. ബിജോയ് തോമസ് വടക്കേക്കുറ്റിക്കൽ എന്നിവരാണ് പുരസ്കാരങ്ങൾക്ക് അർഹരായിരിക്കുന്നത്.