പത്തുലക്ഷം കൈമാറി
1486822
Friday, December 13, 2024 7:24 AM IST
പാമ്പാടി: ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ-ചൂരൽമല മേഖലയ്ക്ക് പാമ്പാടി പഞ്ചായത്തിന്റെ കൈത്താങ്ങ്. 10 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി വി.എൻ. വാസവന് പ്രസിഡന്റ് ഡാലി റോയി കൈമാറി. കുടുംബശ്രീ സമാഹ രിച്ച രണ്ടു ലക്ഷം രൂപയും ഹരിത കർമസേനാംഗങ്ങൾ സമാഹരിച്ച 35000 രൂപയും പഞ്ചായത്തംഗം ഷിബു കുഴിയടത്തറയുടെ ഒരു മാസത്തെ ഓണറേറിയം ഉൾപ്പെടെയാണ് വയനാടിനു നൽകിയത്.
വൈസ് പ്രസിഡന്റ് പി. ഹരികുമാർ, ഇ.എസ്. സാബു, വി.എം. പ്രദീപ്, സന്ധ്യാ രാജേഷ്, സാബു എം. ഏബ്രഹാം, പി.എസ്. ശശികല, സുനിതാ ദീപു, ആശാ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
അതേസമയം, പഞ്ചായത്ത് പരിപാടികൾ സിപിഎം പരിപാടികളാക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് ഷേർലി തര്യൻ രംഗത്തെത്തി. പണം കൈമാറൽ ചടങ്ങിൽ കോൺഗ്രസ് ജനപ്രതിനിധികൾ ക്ക് ഇരിപ്പിടം ലഭിച്ചില്ലെന്നും ഡോ.ബി.ആർ. അംബേദ്കറുടെ ഛായാചിത്രം അനാച്ഛാദന പരിപാടി തങ്ങളെ അറിയിക്കുകയോ അജൻഡയിൽ ചേർക്കുകയോ ചെയ്തിരുന്നില്ലെന്നും ഷേർലി തര്യൻ ആരോപിച്ചു.