വൈ​ക്കം:​സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍ഡും വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം ആ​രം​ഭി​ച്ചു. വൈ​ക്കം ഫ്‌​ള​വേ​ഴ്‌​സ് ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ. ആ​ശ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍ന്ന് ഷ​ട്ടി​ല്‍ മ​ത്സ​ര​ത്തോ​ടെ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി. ഷ​ട്ടി​ല്‍ സിം​ഗി​ള്‍സി​ല്‍ ടിവി പു​ര​വും ഡ​ബി​ള്‍സി​ല്‍ ഉ​ദ​യ​നാ​പു​ര​വും ജേ​താ​ക്ക​ളാ​യി. മൂ​ത്തേ​ട​ത്തു​കാ​വ് അ​മ​ല സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ.​ ശ്രീ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷ​ട്ടി​ല്‍ മ​ത്സ​ര വി​ജ​യി​ക​ള്‍ക്ക് എ​സ്.​ ബി​ജു​വും ഫു​ട്‌​ബോ​ള്‍ മ​ത്സ​ര വി​ജ​യി​ക​ള്‍ക്ക് രാ​ജ​ഗി​രി അ​മ​ല സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​സി​ജോ മേ​നാ​ച്ചേ​രി​യും സ​മ്മാ​നവി​ത​ര​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ലോ​ച​ന പ്ര​ഭാ​ക​ര​ന്‍, ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ര​മേ​ഷ് പി.​ദാ​സ്, ടിവി​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ ഷാ​ജി മ​റ​വ​ന്‍തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. പ്ര​താ​പ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ഗോ​പി​നാ​ഥ​ന്‍, സു​ജാ​ത മ​ധു, ഒ.​എം.​ഉ​ദ​യ​പ്പ​ന്‍, രേ​ഷ്മ​പ്ര​വീ​ണ്‍, ടി.​എ. ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.