എല്ലാവരുടെയും പരാതികളില്‍ തീരുമാനമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി വി.എന്‍. വാസവന്
1486972
Saturday, December 14, 2024 5:27 AM IST
പാലാ: എല്ലാവരുടെയും പരാതികളില്‍ അനുകൂലമായ തീരുമാനമുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.എന്‍. വാസവന്.
ജനങ്ങളുടെ പരാതികളും അപേക്ഷകളും തീര്‍പ്പാക്കാനായി മന്ത്രിമാര്‍ പങ്കെടുത്തു നടത്തുന്ന കരുതലും കൈത്താങ്ങും മീനച്ചില്‍ താലൂക്ക് പരാതിപരിഹാര അദാലത്ത് പാലാ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അദാലത്തുകളില്‍ പരാതികള്‍ കുറഞ്ഞുവരുന്നത് പരാതികളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയുന്നതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, പാലാ നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തേൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിര്‍മല ജിമ്മി, രാജേഷ് വാളിപ്ലാക്കല്‍,
നഗരസഭാംഗം ബിജി ജോജോ കുടക്കച്ചിറ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ആര്‍ഡിഒ കെ.പി. ദീപ, തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇരുനൂറോളം പരാതികളാണ് ഇന്നലെ അദാലത്തില്‍ എത്തിയത്.