കാത്തിരുന്നു മടുത്ത് നാട്ടുകാർ; നടുവൊടിക്കാൻ വെമ്പള്ളി-വയലാ റോഡ്
1486977
Saturday, December 14, 2024 5:35 AM IST
കുറവിലങ്ങാട്: പ്രഖ്യാപനങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും ശക്തമായ വെമ്പള്ളി-വയലാ റോഡിൽ ബാക്കിയുള്ളത് നടുവൊടിക്കുന്ന യാത്ര. സമരങ്ങളും അവകാശവാദങ്ങളും അരങ്ങുതകർത്ത റോഡിൽ വണ്ടിയുമായിഇറങ്ങിയാൽ കുഴിയിൽ ചാടാതെ യാത്ര നടത്താനാവില്ല. വലിയ കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് സാധാരണമാണെങ്കിലും റോഡിന് ശാപമോക്ഷമില്ല.
റോഡിന്റെ വികസനം ഉടനെന്ന പ്രഖ്യാപനങ്ങൾ മുന്നണികളും വ്യക്തികളും മാറിമാറി ആവർത്തിച്ചത് നാടിന്റെ ഓർമയിലുണ്ട്. ഇനിയും റോഡിന്റെ കുഴിയടയ്ക്കാൻപോലും നടപടികൾ ആരംഭിച്ചിട്ടില്ല. ഉന്നത നിലവാരത്തിലുള്ള റോഡ് സ്വപ്നം കണ്ടാണ് കുഴികളിൽ വീണുള്ള നാട്ടുകാരുടെയും വാഹനങ്ങളുടെയും യാത്ര.