സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
1487093
Saturday, December 14, 2024 7:08 AM IST
പാമ്പാടി: ചേന്നംപള്ളിയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. തമ്പലക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30നായിരുന്നു സംഭവം.
കോട്ടയത്തുനിന്നു മുണ്ടക്കയത്തിനു പോയ മുബാറക് ബസും കോട്ടയത്തേക്കു വരുകയായിരുന്നു കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാമ്പാടി എസ്ഐ സന്തോഷ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗത തടസമുണ്ടായി.
കഴിഞ്ഞദിവസം ടോറസ് ലോറിയും ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ സ്ഥലത്തുതന്നെയാണ് ഇന്നലെ വീണ്ടും അപകടം നടന്നത്.