പൂഞ്ഞാര്‍ ലയണ്‍സ് ക്ലബ് ഉദ്ഘാടനം നാളെ
1486771
Friday, December 13, 2024 6:04 AM IST
പാലാ: പൂഞ്ഞാര്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ പൂഞ്ഞാര്‍ സ്റ്റോവ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 6.30ന് ലയണ്‍ ഏരിയ ലീഡര്‍ എ.വി. വാമന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പാലാ സ്പൈസ് വാലി ക്ലബ് പ്രസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. അഡീഷണല്‍ ഇന്‍കംടാക്സ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ മുഖ്യാതിഥിയാകും.
വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍ നിര്‍വഹിക്കും. ഡോ. സണ്ണി വി. സക്കറിയ, തോമസുകുട്ടി ആനിത്തോട്ടം, വിന്നി ഫിലിപ്പ്, ജേക്കബ് ജോസഫ്, ഡെന്‍സില്‍ ജയിംസ്, ആര്.കെ. ബിജു, ആര്. വെങ്കിടാചലം, വി.കെ.സജീവ്, സുരേഷ് വഞ്ചിപ്പാലം, പി.സി. ചാക്കോ, ആര്. രാജേഷ്, ആര്. മനോജ്, സുനില്‍ സി. തോമസ്, അരുണ്‍ മോഹന്‍ എന്നിവര്‍ പ്രസംഗിക്കും.