സ്കൂളിനു മുന്നിലെ കാട് വെട്ടിനീക്കി വിദ്യാർഥികളും പിടിഎയും
1486980
Saturday, December 14, 2024 5:35 AM IST
രാമപുരം: സ്കൂളിന്റെ മുന്നിലുള്ള റോഡിലെ കാട് വെട്ടിനീക്കി വിദ്യാര്‍ഥികളും പിടിഎയും. എസ്എച്ച് എല്‍പി സ്കൂളിന്റെ മുന്നിലെ കാടാണ് കഴിഞ്ഞ ദിവസം വെട്ടിമാറ്റിയത്. സ്കൂൾ പരിസരത്തെ പുല്ലും പ്ലാസ്റ്റിക് കുപ്പികളും നീക്കം ചെയ്തു. പ്ലാസ്റ്റിക് വസ്തുക്കള്‍ സ്കൂളിലെ പ്ലാസ്റ്റിക് നിക്ഷേപിക്കുന്ന വലിയ ടിന്നിലാക്കിയും കുട്ടികള്‍ മാതൃകയായി.
പിടിഎ പ്രസിഡന്റ് ദീപു സുരേന്ദ്രന്, ഡെന്‍സില്‍ ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആനി സിറിയക്, ബെറ്റ്സി മാത്യു, ജോബി ജോസഫ്, ജിബിന്‍ ജിജി എന്നിവര്‍ നേതൃത്വം നൽകി.