ട്യൂഷന് സെന്ററുകള്‍ക്ക് ചോദ്യങ്ങള്‍ ലഭിച്ചത് അന്വേഷിക്കണം: പിജിടിഎ
1486958
Saturday, December 14, 2024 5:16 AM IST
കോട്ടയം: പൊതു വിദ്യാലയങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന അര്‍ധ വാര്‍ഷിക പരീക്ഷയുടെ പത്താം ക്ലാസിലെ വിവിധ വിഷയങ്ങളുടെ ഭൂരിഭാഗം ചോദ്യങ്ങളും സ്വകാര്യ ട്യൂഷന് ലോബികള്‍ ചോര്‍ത്തി തലേദിവസം ഓണ്‍ലൈനില്‍ പരസ്യമാക്കുന്ന പ്രവണത പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പൊതുപരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയെപ്പറ്റി സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രൈവറ്റ് സ്കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രണ്ടു വര്‍ഷമായി ഈ പ്രശ്നം മാധ്യമങ്ങളും അധ്യാപകരും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല.
സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്, കെ. ഷെഫീര്‍, ബിന്സണ് തര്യന്, ചാള്‍സ് അലക്സ്, ടോം ജോണ്‍, ബിനോ റാണി, എ.വി. മാധവന്‍കുഞ്ഞ്, ദീപു രാജ് എന്നിവര്‍ പ്രസംഗിച്ചു.