നിർധന കുടുംബത്തിന് വിദ്യാർഥികൾ സ്നേഹവീട് നിര്‍മിച്ചു നൽകി
1486969
Saturday, December 14, 2024 5:27 AM IST
എരുമേലി: നല്ലൊരു വീട് സ്വപ്നമായിരുന്ന നിർധന കുടുംബത്തിന് സർക്കാർ സഹായങ്ങൾ തടസങ്ങളിൽ നിറഞ്ഞപ്പോൾ ആശ്വാസമായി ഒരു പറ്റം വിദ്യാർഥികളുടെ സാമൂഹ്യ സേവനം. ഒപ്പം സുമനസുകളും കാരുണ്യ സംഘടനയും വിദ്യാർഥികൾക്കൊപ്പം കൈകോർത്തപ്പോൾ പൂർത്തിയായത് മനോഹരമായ വീട്. സ്നേഹം സുരക്ഷിതത്വം പകർന്ന ഒത്തുചേരലിന്റെ ഈ കാഴ്ച എരുമേലിയിൽ തുമരംപാറയിലാണ്.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് എരുമേലി എംഇഎസ് കോളജ് നാഷണൽ സർവീസ് സ്കീം വിദ്യാർഥികളാണ് സുമനസുകളുടെ സഹായത്തോടെ തുമരംപാറയിലെ നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകിയത്.
എംജി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് കോ-ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ, കോളജ് ചെയർമാൻ പി.എം.എ. അബ്ദുൾ സലാം, പ്രിൻസിപ്പൽ ഡോ. അനിൽകുമാർ, പ്രോഗ്രാം ഓഫീസർ സെബാസ്റ്റ്യൻ പി. സേവ്യർ, ജീനാ ജോർജ്, വാർഡ് അംഗം ഇ.ജെ. ബിനോയ്, എൻഎസ്എസ് വിദ്യാർഥികൾ എന്നിവർ ചേർന്ന് വീടിന്റെ താക്കോൽ കൈമാറി.