മുണ്ടക്കയം ബഥേൽ മാർത്തോമ്മാ ഇടവക നവതിയിലേക്ക്
1486962
Saturday, December 14, 2024 5:16 AM IST
മുണ്ടക്കയം: ബഥേൽ മാർത്തോമ്മ ഇടവക നവതിയിലേക്ക് പ്രവേശിക്കുന്നു. 1935ലാണ് ഇടവക സ്ഥാപിതമായത്. ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ ഒന്പതിന് ഇടവകദിന സ്തോത്രശുശ്രൂഷയും വിശുദ്ധ കുർബാനയും നടക്കും. കോട്ടയം മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. വി.എസ്. വർഗീസ് ഇടവകദിന സന്ദേശം നൽകും.
വികാരി ഫാ. അലക്സ് മൈലച്ചൽ, സെക്രട്ടറി തോമസ് കെ. ജോർജ്, അലക്സ് കെ. ജോൺ, ദീപക് ഐ. അലക്സ് എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ ഇടവകയുടെ നവതി പ്രോഗ്രാമുകളുടെ ഉദ്ഘാടനവും വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച ഇടവക അംഗങ്ങളെ ആദരിക്കലും നടക്കും.