വൈക്കത്തുനിന്ന് തമിഴ്നാട്ടിലേക്ക് ബസ് സർവീസ്: ഫ്രാൻസിസ് ജോർജ് മുഖ്യമന്ത്രി സ്റ്റാലിന് നിവേദനം നൽകി
1486825
Friday, December 13, 2024 7:36 AM IST
വൈക്കം: തമിഴ്നാട്ടിലെ വിവിധ തീർത്ഥാന കേന്ദ്രങ്ങളായ പഴനി, തഞ്ചാവൂർ, വേളാങ്കണ്ണി, നാഗൂർ എന്നിവയെ ബന്ധിപ്പിച്ച് വൈക്കത്ത് നിന്ന് ചെന്നൈയിലേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഫ്രാൻസിസ് ജോർജ് എംപി നിവേദനം സമർപ്പിച്ചു.
നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനയോഗത്തിലാണ് നിവേദനം നൽകിയത്.മലയാള,തമിഴക സംഗമവേദിയായ തന്തൈ പെരിയാർ സ്മാരകത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും സ്മാരകമായി ഈ സർവീസ് ആരംഭിക്കണമെന്ന് നിവേദനത്തിൽ എംപി ആവശ്യപ്പെട്ടു.
ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു.