പാലാ സെന്റ് തോമസ് കോളജില്‍ അന്താരാഷ്ട്ര ചരിത്ര സെമിനാര്‍
1486973
Saturday, December 14, 2024 5:27 AM IST
പാലാ: സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോളജിലെ ചരിത്രവിഭാഗം റീഡിഫൈനിംഗ് ഇന്ത്യ എന്ന പ്രമേയത്തെ ആസ്പദമാക്കി അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്റ്റുഡന്റ് സര്‍വീസസ് വിഭാഗവുമായി ചേര്‍ന്നു നടത്തിയ സെമിനാര്‍ ചരിത്രകാരനും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ പ്രഫസറുമായ റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.
ദക്ഷിണേഷ്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ചരിത്രകാരന്മാരായ ഡോ. ഹര്‍ബന്‍സ് മുഖിയ, ഡോ. ജയിംസ് ജോണ്‍, ഡോ. ചാരു ഗുപ്ത, ഡോ. രമണി ഹെറ്റിയരാച്ചി, ഡോ. സുജിത് പാറയില്‍, ഡോ. രാജേഷ് കോമത്ത്, ഡോ. സോഫനാ ശ്രീശമ്പ എന്നിവര്‍ പങ്കെടുത്തു.
ചരിത്രാഖ്യാനങ്ങളുടെ അപരവത്കരണം, ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേര്‍ക്ക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവ സെമിനാറില്‍ ചര്‍ച്ച ചെയ്തു. സെമിനാര്‍ സമാപന യോഗം മഹാത്മാഗാന്ധി സര്‍വകലാശാലാ രജിസ്ട്രാര്‍ ബിസ്മി ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കെ. തോമസ്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ചരിത്ര വിഭാഗം മേധാവി മനേഷ് വര്‍ഗീസ് ജോണ്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. ജസ്റ്റിന് ജോസ്, ജി.എസ്. നന്ദനകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.