വാഹനാപകടങ്ങളിൽ അഞ്ചു പേര്‍ക്ക് പരിക്കേറ്റു
1486764
Friday, December 13, 2024 5:56 AM IST
പാലാ: വിവിധ അപകടങ്ങളില്‍ പരിക്കേറ്റ അഞ്ചു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
വിളനിലത്ത് ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കോളജ് വിദ്യാര്‍ഥി കൂട്ടിക്കല്‍ വിളനിലം സ്വദേശി ജോണ്‍ സാമുവൽ (22), നെടുങ്കണ്ടത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ നെടുങ്കണ്ടം സ്വദേശി കെ.എം. ഏബ്രഹാം ( 52),
നെടുംകുന്നത്ത് സ്കൂട്ടറുകള് കൂട്ടിയിടിച്ച് നെടുംകുന്നം സ്വദേശി എസ്. സന്തോഷ്, മേവടയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് എസ്എന്‍ പുരം സ്വദേശി അജിത് കുമാർ (36) എന്നിവർക്കാണു പരിക്കേറ്റത്.