വിശുദ്ധ അല്‍ഫോന്‍സ ഷ്റൈനില്‍ ഇന്ന് രോഗികള്‍ക്കുവേണ്ടി സൗഖ്യാരാധന
1486763
Friday, December 13, 2024 5:56 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സ ഷ്റൈനില്‍ ഇന്നു രാവിലെ 9.30 മുതല്‍ 12.30 വരെ രോഗികള്‍ക്കുവേണ്ടി പ്രത്യേക അഭിഷേക പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും ആരാധനയും നടത്തും.
രോഗികള്‍ക്ക് കുമ്പസാരത്തിന് പ്രത്യേക സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 11.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും. പാദുവ പള്ളി വികാരി ഫാ. തോമസ് ഓലായത്തില്‍ നേതൃത്വം നൽകും.